ട്രേഡ്സ്മാൻ, ഡെമോൺസ്‌ട്രേറ്റർ : താൽക്കാലിക ഒഴിവ്

കണ്ണൂർ: ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക.
ഫോൺ: 0497 2835106