ട്രേഡ്‌സ്മാൻ: താൽക്കാലിക നിയമനം

Share:

കണ്ണൂർ : പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ സി, ഐ ടി ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ: 9497763400.

Share: