ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്

Share:

തിരുവനന്തപുരം:  ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു.

ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.

Share: