ട്രേഡ്സ്മാന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

 

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

ട്രേഡ്സ്മാന്‍ സിവില്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് രണ്ട് -ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍ നവംബര്‍ 26 ന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

Share: