കേരള പബ്ലിക് സർവീസ് കമ്മീഷൻ 28 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Share:

കാറ്റഗറി നമ്പര്‍: 217/2017
അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ ഇ. എന്‍. ടി

മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്
ശമ്പളം: 15600 – 7000 രൂപ
ഒഴിവുകള്‍: 3
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-46 . ഉദ്യോഗാര്‍ത്ഥികൾ 2.7.1971 നും 1.1.1996 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദം. (എം.ഡി/എം.എസ്/ഡി.എന്‍.ബി). 3 വര്‍ഷത്തെ അധ്യാപന പരിചയമോ മെഡിക്കല്‍ കൌണ്‍സിൽ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം. സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലുള്ള സ്ഥിരം രജിസ്ട്രേഷ൯.

കാറ്റഗറി നമ്പര്‍: 218/2017
അസിസ്റ്റന്‍റ് എഞ്ചിനീയർ (സിവില്‍) ഹാര്‍ബർ എഞ്ചിനീയറിങ്ങ്

ശമ്പളം: 39500 – 83000 രൂപ
ഒഴിവുകള്‍: 1 പ്രതീക്ഷിത ഒഴിവ്.
നിയമന രീതി: നേരിട്ടുള്ള നിയമനം (open ക്വാട്ട)
പ്രായം: 18-41 . ഉദ്യോഗാര്‍ത്ഥികൾ 2.1.1976 നും 1.1.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍:
കേരള സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബി.എസ്.സി/ബി.ടെക് എഞ്ചിനീയറിങ്ങ് (സിവില്‍) ബിരുദം. അഥവാ ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യത. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷ൯ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നല്‍കുന്ന സിവില്‍ എഞ്ചിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഡിപ്ലോമ അഥവാ തത്തുല്യമായ ഡിപ്ലോമ.
അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷ൯ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നല്‍കുന്ന സിവില്‍ എഞ്ചിനീയറിങ്ങിൽ നടത്തുന്ന അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷയുടെ എയും ബിയും സെഷനുകള്‍ പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 219/2017
ഓഡിയോളജിസ്റ്റ് & സ്പീച്ച് പാത്തോളജിസ്റ്റ്

മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്
ശമ്പളം: 36600 – 79200 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 22-36 . ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1995 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: റീഹാബിലിറ്റേഷ൯ കൌണ്‍സിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളോ സര്‍വ്വകലാശാലകളോ നല്‍കിയ ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദാനന്തര ബിരുദം.
റീഹാബിലിറ്റേഷ൯ കൌണ്‍സിൽ ഓഫ് ഇന്ത്യയിലുള്ള രജിസ്ട്രേഷ൯.

കാറ്റഗറി നമ്പര്‍: 220/2017
അസിസ്റ്റന്‍റ് എന്‍ജിനീയർ (ഇലക്ട്രിക്കല്‍)

പ്ലാന്‍റേഷ൯ കോര്‍പ്പറേഷ൯ ഓഫ് കേരള ലിമിറ്റഡ്
ശമ്പളം: 14620 – 25280 രൂപ
ഒഴിവുകള്‍: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36 . ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ.

കാറ്റഗറി നമ്പര്‍: 221/2017
പ്രൊബേഷണറി ഓഫീസര്‍ ഗ്രേഡ് II

സാമൂഹിക നീതി വകുപ്പ്
ശമ്പളം: 16180 – 29180 രൂപ (PR)
ഒഴിവുകള്‍: 8
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18-36 . ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദം. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും കേരള ഗവര്‍മെന്‍റ് അംഗീകരിച്ചതോ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേടിയതോ അയ സോഷ്യല്‍ വര്‍ക്കിലുള്ള ഡിപ്ലോമയും.

കാറ്റഗറി നമ്പര്‍: 222/2017
ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍/അഡീഷണൽ ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍

കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ശമ്പളം: 18740 – 33680 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18-41 . ഉദ്യോഗാര്‍ത്ഥികൾ 2.1.1976 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് ലഭിച്ച ബി.എ/ബി.എസ്.സി/ബി.കോം ബിരുദം. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) ലേബര്‍ നിയമനത്തില്‍ സ്പെശ്യലൈസേഷനോട് കൂടിയ എല്‍.എല്‍.ബി ബിരുദം.

കാറ്റഗറി നമ്പര്‍: 223/2017
റഫ്രിജറേഷ൯ മെക്കാനിക്ക് (HER) ആരോഗ്യം.

ശമ്പളം: 25200 – 54000 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 36 . ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി , കേരള സര്‍ക്കാരിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന റഫ്രിജറേഷ൯ & എയര്‍ കണ്ടീഷനിങ്ങിലുള്ള പോസ്റ്റ്‌ ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റും.

കാറ്റഗറി നമ്പര്‍: 224/2017
ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ്

മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്
ശമ്പളം: 18000 – 41500 രൂപ
ഒഴിവുകള്‍: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 36 . ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നിവ ഐശ്ചികവിഷയമായി പഠിച്ച് പ്രീഡിഗ്രി/പ്ലസ്‌ടുവോ തത്തുല്യപരീക്ഷയോ പാസായിരിക്കണം./ വി.എച്ച്.എസ്.ഇ. (എം.എല്‍.ടി)

 

കാറ്റഗറി നമ്പര്‍: 225/2017
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്

കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍
(പാര്‍ട്ട്‌ I ജനറല്‍ കാറ്റഗറി)
ശമ്പളം: 3050 – 5230 രൂപ (PR)
ഒഴിവുകള്‍: 7
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 40 . ഉദ്യോഗാര്‍ത്ഥികൾ 2.1.1977 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദവും എച്ച്.ഡി.സി/എച്ച്.ഡി.സി & ബി.എം അല്ലെങ്കില്‍ ജെ.ഡി.സി യും ഉണ്ടായിരിക്കണം/കോ-ഓപ്പറേഷ൯ വിത്ത്‌ ബികോം/ കോ-ഓപ്പറേഷന്‍ & ബാങ്കിംഗ് കൂടിയ ബി.എസ്.സി ബിരുദം (കേരള കാര്‍ഷിക സര്‍വ്വകലാശാല)

 

കാറ്റഗറി നമ്പര്‍: 226/2017
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്

കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ്സൊസൈറ്റി ലിമിറ്റഡ്
(HANTEX) വിഭാഗം II (സൊസൈറ്റി കാറ്റഗറി)
ശമ്പളം: 3050 – 5230 രൂപ (PR)
ഒഴിവുകള്‍: പ്രതീക്ഷിത ഒഴിവുകളിലേക്ക്
നിയമന രീതി: നിശ്ചിത യോഗ്യതയുള്ള ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം
പ്രായം: 18 – 50 . ഉദ്യോഗാര്‍ത്ഥികൾ 2.1.1967 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: അപേക്ഷകന്/ അപേക്ഷകക്ക് കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുളള മെമ്പര്‍ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. അത്തരക്കാര്‍ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റി സര്‍വീസിൽ തുടരുന്നവരുമായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നുള്ള ബി.എ/ ബി.എസ്.സി/ബി.കോം ബിരുദം. എച്ച്.ഡി.സി /എച്ച്.ഡി.സി & ബി.എം അല്ലെങ്കില്‍ ജെ.ഡി.സി യും ഉണ്ടായിരിക്കണം. / കോ-ഓപ്പറേഷ൯ വിത്ത്‌ ബികോം/ കോ-ഓപ്പറേഷന്‍ & ബാങ്കിംഗ് കൂടിയ ബി.എസ്.സി ബിരുദം (കേരള കാര്‍ഷിക സര്‍വ്വകലാശാല)

 

കാറ്റഗറി നമ്പര്‍: 227/2017
ഫിറ്റര്‍, കേരള വാട്ടര്‍ അതോറിറ്റി

ശമ്പളം: 9930 – 21440 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 36
യോഗ്യതകള്‍: ഫിറ്റര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് /ഫിറ്റര്‍ ട്രേഡിലുളള ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് സായുധ സേനയില്‍ ഫിറ്റര്‍ ട്രേഡില്‍ ആര്‍മി ട്രേഡ് (1)എഞ്ചിന്‍ ഫിറ്റര്‍ ഫസ്റ്റ് ക്ലാസ് I, (2) എഞ്ചിന്‍ ഫിറ്റര്‍ ക്ലാസ് I, (3) എഞ്ചിന്‍ ആര്‍ട്ടിഫൈസര്‍ ക്ലാസ് I, ഇ. എം. ഇ. ആര്‍മി ട്രേഡ് (5) ഫിറ്റര്‍, (6) ആര്‍മറ൪ ക്ലാസ് III (7), ആര്‍മറ൪ ക്ലാസ് I, (8) ആര്‍മറ൪ ക്ലാസ് I, എയര്‍ഫോഴ്സ് ട്രേഡ് (9) ആര്‍മറ൪ I ഫിറ്റര്‍,(10) ഫ്ലൈറ്റ് മെക്കാനിക്കല്‍ എഞ്ചിനീയെഴ്സ് ഫിറ്റര്‍, (II) ഫ്ലൈറ്റ് മെക്കാനിക്കല്‍ എയര്‍ ഫ്ലൈയിം ഫിറ്റര്‍.
സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)

 

കാറ്റഗറി നമ്പര്‍: 228/2017
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്

(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് –പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം) കോളേജ് വിദ്യാഭ്യാസം
ശമ്പളം: യു.ജി.സി
ഒഴിവുകള്‍: 2 നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 22 – 45 (2.1.1972 – 1.1.1995)
യോഗ്യതകള്‍: ബന്ധപ്പെട്ട വിഷയത്തില്‍ 50% കുറയാതെയുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന ഗവൺമെന്‍റോ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തിയ ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം.
കാറ്റഗറി നമ്പര്‍: 229/2017
സീനിയര്‍ സൂപ്രണ്ട്/ഇന്‍സ്പെക്ടർ/ഡവലപ്മെന്‍റ് ഓഫീസര്‍/അക്കൌണ്ട്സ് ഓഫീസര്‍
(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് –പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം) കേരളസ്റ്റേറ്റ് ഇന്‍ഷുറന്‍സ്
ശമ്പളം: 35700 – 75600 രൂപ(റിവൈസ്ഡ്)
ഒഴിവുകള്‍: 1 നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41 (2.1.1976 – 1.1.1999)
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച ബിരുദവും അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പര്‍: 230/2017
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ പൊളിറ്റിക്കല്‍ സയന്‍സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്

–പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം) കേരള ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍
ശമ്പളം: 20740 – 36140 രൂപ (PR)
ഒഴിവുകള്‍: 8 നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 – 45 (2.1.1972 – 1.1.1997)
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യത. കൂടാതെ ബി.എഡ്.
അസാധാരണ ഗസറ്റ് തിയതി: 28 / 06 / 2017
അവസാന തിയതി : 02 / 08 / 2017

കൂടുതൽ വിവരങ്ങൾ  www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

 

Share: