ഡിജിറ്റൽ സാദ്ധ്യതകൾ ; കൂടുതൽ തൊഴിലവസരങ്ങൾ

Share:

മ്പ്യൂട്ടർ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയല്ല; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദശാബ്ദം നമ്മുടെ മുന്നിൽ തെളിയിച്ചു കഴിഞ്ഞു. എന്നാൽ കമ്പ്യൂട്ടറിനും ഇൻർനെറ്റിനും മാത്രം കഴിയുന്ന പുത്തൻ അവസരങ്ങളാണ് ഡിജിറ്റൽ മാർക്കറ്റിങ് യുവജനങ്ങൾക്ക്‌ മുന്നിൽ തുറന്നു വെക്കുന്നത്. ഗൂ​ഗി​ളും ഫേ​സ്ബു​ക്കു പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​ക​ളും ത​ങ്ങ​ളു​ടെ സെ​ർ​ച്ച് മാ​ർ​ക്ക​റ്റിം​ഗ് അ​ൽ​ഗോ​രി​ത​ങ്ങ​ൾ പ​തി​വാ​യി പ​രി​ഷ്ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഗൂ​ഗി​ൾ അ​വ​രു​ടെ അ​ൽ​ഗോ​രി​ത​ത്തി​ൽ 600 ത​വ​ണ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​. ഇ​ത് പ്ര​ധാ​ന​മാ​യും ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ല​ക്ഷ്യം വ​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ ഉ​പ​ഭോ​ക്​താ​ക്ക​ളെ മാ​ത്രം ക​ണ്ടെ​ത്തി, അ​വ​ർ​ക്കു താ​ത്പ​ര്യ​മു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സെ​ർ​ച്ച് എ​ൻ​ജി​നി​ൽ ഒ​പ്റ്റി​മൈ​സേ​ഷ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​മാ​ണ്.

ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ളു​ടെ ആ​വി​ര്‍​ഭാ​വം ഡി​ജി​റ്റ​ൽ മാ​ര്‍​ക്ക​റ്റിം​ഗ് മേ​ഖ​ല​യ്ക്കു പു​തി​യൊ​രു മാ​നം ന​ല്‍​കു​ന്നു, ഗൂ​ഗി​ൾ, ഫേ​സ്ബു​ക്ക് എ​ന്നീ വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​യ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി പ​ര​സ്യ വി​ന്യാ​സം ന​ട​ത്തി ത​ങ്ങ​ള്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്നു. സെ​ര്‍​ച്ച് എ​ന്‍​ജി​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യാ​ക​ളി​ലെ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് സാ​ങ്കേ​തി​ക​വി​ദ്യ ഓ​ണ്‍​ലൈ​ന്‍ പ​ത്ര വാ​യ​ന​ക്കാ​രെ​ ല​ക്ഷ്യം വ​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഈ ​മേ​ഖ​ല​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്. 2016ല്‍ ​യു​കെ​യി​ലെ ഡി​ജി​റ്റ​ൽ പ​ര​സ്യ​ങ്ങ​ൾ 14.8 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 2000 ല​ക്ഷം പൗ​ണ്ട് വ​രെ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു
ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗി​ല്‍ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച് യ​ഥാ​ര്‍​ഥ ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ത്രം ല​ക്ഷ്യം​വ​ച്ചു വി​വ​ര​ണ​ങ്ങ​ളും പ​ര​സ്യ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ആ​ള്‍​ക്കാ​രെ ആ​വ​ശ്യ​മാ​യി വ​രു​ന്നി​ട​ത്താ​ണ് ഇ​തി​ന്‍റെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍

ബി​സി​ന​സി​ല്‍ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗിലൂ​ടെ ഉ​പ​ഭോ​ക​താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തുപോ​ലെ ത​ന്നെ ഓ​ണ്‍​ലൈ​ന്‍ പ​ത്ര​ങ്ങ​ളി​ല്‍ വാ​യ​ന​ക്കാ​രെ ആ​ക​ര്‍​ഷി​ക്കാ​നും ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് വ്യക്തമാക്കുന്നു.
സ്മാ​ർ​ട് ടി​വി, ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ തു​ട​ങ്ങി​യ​വ ഡി​ജി​റ്റ​ൽ വി​പ​ണ​ന രം​ഗ​ത്ത് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മി​ക്ക തൊ​ഴി​ല്‍​മേ​ഖ​ല​ക​ളി​ലും ജോ​ലി സാ​ധ്യ​ത​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മ്പോ​ൾ, ഡി​ജി​റ്റ​ൽ വി​പ​ണ​ന മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടുക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ബി​സി​ന​സ്, രാ​ഷ്ട്രീ​യം, വി​ദ്യാ​ഭ്യാ​സം, ഓ​ൺ​ലൈ​ൻ പി.​ആ​ർ, റെ​പ്യൂ​ട്ടേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, തെ​ര​ഞ്ഞെ​ടു​പ്പ് അ​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം തു​ട​ങ്ങി സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ്വാ​ധീ​നം വ്യ​ക്ത​മാ​ണ്. എ​ന്തി​നും ഏ​തി​നും ഇ​ന്‍റ​ര്‍​നെ​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പു​തി​യ മാ​ധ്യ​മ​രം​ഗ​ത്തെ അ​വ​ഗ​ണി​ച്ച് ബി​സി​ന​സു​കാ​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന് പ്ര​ത്യേ​കി​ച്ചും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​ണ്.

ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് ഇ​ന്ത്യ​യി​ലു​ണ്ട്, എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി​മാ​ത്ര​മാ​ണ് വൈ​വി​ധ്യ​മാ​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ള്‍ ഓ​ൺ​ലൈ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്, ക​ണ്ട​ന്‍റ് മാ​ര്‍​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. അ​തു​പോ​ലെ റ​പ്യൂ​ട്ടേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ഏ​രി​യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ Astroturfing പ​രി​ശീ​ല​ന​മാ​ണ് നേ​ടേ​ണ്ട​ത്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കെ​ൽ​ട്രോ​ൺ നോ​ള​ജ് സ​ര്‍​വീ​സ് ഗ്രൂ​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ൽ ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

സെ​ർ​ച്ച് എ​ൻ​ജി​ൻ ഒ​പ്റ്റി​മൈ​സേ​ഷ​ൻ , സോ​ഷ്യ​ൽ മീ​ഡി​യ ഒ​പ്റ്റി​മൈ​സേ​ഷ​ൻ, സെ​ർ​ച്ച് ആ​ൻ​ഡ് ഡി​സ്പ്ലേ അ​ഡ്വ​ർ​ടൈ​സിം​ഗ്, ഗൂ​ഗി​ൾ അ​ന​ലി​റ്റി​ക്സ്, സോ​ഷ്യ​ൽ മീ​ഡി​യ, ബ്ലോ​ഗിം​ഗ്, ഓ​ൺ​ലൈ​ൻ പി​ആ​ർ ആ​ൻ​ഡ് റ​പ്യൂ​ട്ടേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​ണ്.

ഓ​പ്റ്റി​മൈ​സേ​ഷ​ൻ സാ​ങ്കേ​തി​ക ത​ല​ങ്ങ​ളായ Knowledge Graph integration, Open Graph Integration, Rich Snippet integration, Semantic Meta data integrations എ​ന്നി​വ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗി​ന്‍റെ നൂ​ത​ന ത​ല​ങ്ങ​ളി​ല്‍ പെ​ടു​ന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് തുറന്നു തരുന്ന പുത്തൻ അവസരങ്ങൾ കാണാതിരിക്കരുത്.

  • ജോയ് മാത്യു
Share: