ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി : അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ്: തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റെയില്‍സ് സെന്ററില്‍ സ്ഥിതി ചെയ്യുന്ന അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുളള ബി വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ( ബി വോക് എഫ് ഡി ആര്‍) എന്ന റെഗുലര്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പ്പര്യമുളളവര്‍ www.atdcindia.co.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നടുകാണി, പളളിവയല്‍ പി.ഒ, തളിപ്പറമ്പ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ വേണം.

Share: