അതിഥി അധ്യാപക നിയമനം

Share:

മലപ്പുറം: മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലേക്ക് 2021-22 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള മാത്തമാറ്റിക്‌സ്, സൈക്കോളിജി, ഫിസിയോളജി, ബി.ബി.എ, സ്റ്റാറ്റിസ്റ്റിക്‌സ്, ഉറുദു, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ജേര്‍ണലിസം വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും mgckolathur@gmail.com എന്ന കോളേജ് ഇ – മെയില്‍ വിലാസത്തില്‍ ജൂണ്‍ മൂന്നിനകം അപേക്ഷിക്കണം.

Share: