കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുകൾ

Share:

കാസർഗോഡ്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കുമ്പളയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

തസ്തിക, യോഗ്യത എന്നിവ യഥാക്രമം ചുവടെ-

അസി. പ്രൊഫസർ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്:

യോഗ്യത: 60 % മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം,

യുജിസി നെറ്റ് അസി. പ്രൊഫസർ കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ:

യോഗ്യത: 55 % മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം,

യുജിസി നെറ്റ് ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് ലാബ്:

യോഗ്യത: 60% മാർക്കോടെ ബിഎസ്‌സി ഇലക്ട്രോണിക്‌സ്/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ്

കമ്പ്യൂട്ടർ പ്രോഗ്രാമർ:

യോഗ്യത; 60 % മാർക്കോടെയുള്ള ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/പി.ജി.ഡി.സി.എ.

യുജിസി, നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ജൂൺ അഞ്ചിനകം casmanjeswaram@gmail.com എന്ന ഈ മെയിലിൽ അയക്കുക.

Share: