അഭിരുചി പരീക്ഷ : ജീവിത വിജയത്തിന്

Share:

ഒരു അദ്ധ്യയന വർഷം കൂടി !
കോവിഡ് നിയന്ത്രണങ്ങളിലൂടെ കുട്ടികൾ വിദ്യാഭ്യാസം ആരംഭിക്കുന്നു.
കുട്ടികളുടെ യഥാർത്ഥ അഭിരുചി മനസ്സിലാക്കാതെയാണ് ഇപ്പോഴും നാം , മലയാളികൾ , കുട്ടികളെ പഠിക്കാനയക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറുന്നു , പഠന സമ്പ്രദായങ്ങൾ മാറുന്നു .പഠന വിഷയങ്ങളും ജോലികളുടെ സ്വഭാവങ്ങളും മാറുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഒരു പഠന മേഖല തെരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ അഭിരുചിക്കും കഴിവിനും പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ പുതിയ സാങ്കേതിക സൗകര്യങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന അഭിരുചി പരീക്ഷകൾക്ക് ഏറെ പ്രാധാന്യം നൽകുന്നത് അതുകൊണ്ടാണ്.

കേരളത്തിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് എത്രത്തോളം ആവശ്യമുണ്ടെന്ന് 37 വർഷങ്ങൾക്ക് മുൻപ് പറഞ്ഞു തുടങ്ങിയ പ്രസിദ്ധീകരണമാണ് ‘കരിയർ മാഗസിൻ ‘. പലരും പിന്നീടതിനെ അനുകരിച്ചു. പുതിയ സാങ്കേതിക സൗകര്യങ്ങൾ വിദ്യാഭ്യാസ വികസനത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് മലയാളികളോട് പറഞ്ഞു തുടങ്ങിയതും കരിയർ മാഗസിൻ ആണ്. ഇപ്പോൾ തൊഴിലിലും വിദ്യാഭാസത്തിലുമുള്ള കുട്ടികളുടെ അഭിരുചി അളക്കുന്നതിനുള്ള , കരിയർ ടെസ്റ്റ് ഓൺലൈനിൽ നടത്തുന്നതിനായി , കരിയർ മാഗസിൻ, അമേരിക്കയിലുള്ള കരിയർ എൻജോയ്മെന്റുമായി കരാറിലായി.

ലോകത്തിലെ 65 % ആളുകളും അവർ ഇപ്പോൾ ചെയ്യുന്ന ജോലി പൂർണ്ണമായും ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താൻ കഴിയാതെ പോകുന്നത് മാനസികമായും ബൗദ്ധികമായും ജോലിയിലുള്ള അഭിരുചി മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ്. ഏഴ് വർഷക്കാലത്തെ പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ മാറ്റ് ഡൊനട്ടെല്ലി തയ്യാറാക്കിയ ‘കരിയർ എൻജോയ്മെൻറ് ടെസ്റ്റ്’ ലോകത്തിലെ ഏറ്റവും നിലവാരമുള്ള അഭിരുചി പരീക്ഷയാണ്.

Career Test

എന്ന ലിങ്കിലൂടെ ഇപ്പോൾ സൗജന്യ അഭിരുചി പരീക്ഷ നടത്താം .
സൗജന്യ അവസരം നിശ്ചിത സമയത്തേക്ക് മാത്രമാണ്.

ലോകോത്തര നിലവാരത്തിലുള്ളതും മുപ്പത് രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതുമായ മാറ്റ്സ് കരിയർ അഭിരുചി പരീക്ഷ നിരവധി സർവകലാശാലകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.

പുതിയ തലമുറയുടെ അഭിരുചി മനസ്സിലാക്കി യോജിച്ച തൊഴിൽ പരിശീലനം നടത്തുവാൻ സഹായിക്കുന്ന അഭിരുചി പരീക്ഷ https://www.careerenjoyment.com/career-test-free-aptitude-test-and-quiz?affref=40 എന്ന ലിങ്കിലൂടെ ഇപ്പോൾത്തന്നെ നടത്താവുന്നതാണ്.

Share: