അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

Share:

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് നവംബര്‍ 26 ന് രാവിലെ 10.30 നും രസശാസ്ത്ര ആന്റ് ഭൈഷജ്യകല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നവംബര്‍ 27 ന് രാവിലെ 10.30 നും പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകണം.

ഫോണ്‍: 0497 2800167.

Share: