അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

Share:

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം ഫെബ്രുവരി 15-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിൻറെ ഓഫീസില്‍ നടക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദാനന്തര ബിരുദം (എം.എസ്.) അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡി.എന്‍.ബി., മൂന്ന് വര്‍ഷത്തെ അധ്യാപക പരിശീലനം, സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തുക.

Share: