ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍റര്‍വ്യൂ

Share:

തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിന്‍റെ നെടുംകാവുവയല്‍ ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നവംബര്‍ 21 ന് അഭിമുഖം നടത്തും.

തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും ഹാജരാകണം.

ഫോണ്‍: 0471 2316680

Share: