പോളിടെക്‌നിക് കോളേജിൽ അധ്യാപക നിയമനം

Share:

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകന്റേയും ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ലക്ചറുടെയും ഒഴിവുണ്ട്.

ഹിന്ദി അധ്യാപകന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദ യോഗ്യത വേണം. ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദമാണ് ഇലക്‌ട്രോണിക്‌സ് ലക്ചറർ തസ്തികയുടെ യോഗ്യത.

ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 23ന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

Share: