അഞ്ചുചോദ്യം; ഒരുത്തരം

Share:

മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ അഞ്ച് ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. കൂടുതൽ ചോദ്യോത്തരങ്ങൾ ഈ രീതിയിൽ പഠിക്കുന്നത് ശരിയുത്തരം ഓർത്തിരിക്കാൻ കൂടുതൽ സഹായകമാകും എന്നാണ് വിദഗ്ദ്ധ അഭിപ്രായം. 

1 . ‘കംഗാരുവിന്‍റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ?
2 . ഏതു രാജ്യത്തിന്‍റെ ദേശീയ പക്ഷിയാണ് ‘എമു’?
3 . കാന്‍ബറ ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ്‌?
4 . ‘ഗ്രേറ്റ് ബാരിയര്‍ റീഫ്’ എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ ഏതു രാജ്യത്താണ്?
5 . ‘സുവര്‍ണ്ണ കമ്പിളിയുടെ നാട്’ എന്നറിയപ്പെടുന്നത്‌?

ഉത്തരം: ആസ്ത്രേലിയ

1 . ‘ചേരിചേരാ പ്രസ്ഥാനം’ നിലവില്‍ വന്ന വര്‍ഷം?
2 . കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം ?
3 . ഏതു വര്‍ഷമാണ്‌ അര്‍ജുന അവാര്‍ഡ് നല്‍കിത്തുടങ്ങിയത് ?
4 . ആദ്യമായി മനുഷ്യന്‍ ബഹിരാകാശത്ത് പോയ വര്‍ഷം?
5 .പശ്ചിമ പൂര്‍വ്വ ജര്‍മ്മനികളെ വേര്‍തിരിക്കുന്ന ബര്‍ലിൻ മതില്‍ പണിതത് ഏതു വര്‍ഷമാണ്‌?

ഉത്തരം: 1961

1 . നോര്‍ത്ത്, സൗത്ത്‌ ഐലന്‍ഡുകളേത് രാജ്യത്താണ്?
2 . ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാജ്യം ?
3 . എഡ്മണ്ട് ഹിലാരി യുടെ ജന്മനാട് ?
4 . വെല്ലിംഗ്ടന്‍ തലസ്ഥാനമായ രാജ്യം ഏത്?
5 .തെക്കിന്‍റെ ബ്രിട്ടനെന്നറിയപ്പെടുന്ന രാജ്യം ഏത്?

ഉത്തരം: ന്യൂസിലന്‍ഡ്‌

1 . ലക്നോ തലസ്ഥാനമായുള്ള സംസ്ഥാനം ?
2 . ഇന്ത്യയുടെ ‘പഞ്ചസാരക്കിണ്ണം’ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
3 . അലഹബാദ്‌, കാശി, മീററ്റ്, ആഗ്ര, കാന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ എവിടെയാണ്?
4 .സാരാനാഥ് ഏത് സംസ്ഥാനത്താണ് ?
5 . ഇന്ത്യയില്‍ ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം ഏത്?

ഉത്തരം: ഉത്തര്‍പ്രദേശ്

1 . 1882 -ല്‍ ആന്ത്രാക്സ് വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ?
2 . ‘പാസ്ച്ചറൈസേഷന്‍’ കണ്ടു പിടിച്ചത് ?
3 . പേപ്പട്ടി വിഷബാധക്ക് എതിരായ വാക്സിന്‍ കണ്ടെത്തിയതാര്?
4 . ജോസഫ്‌ മെയ്‌സ്റ്റര്‍ എന്ന ബാലനെ പേപ്പട്ടി വിഷബധയില്‍ നിന്നും രക്ഷിച്ച മഹാന്‍ ?
5 . ഫെര്‍മന്‍റേഷന് കാരണം സൂക്ഷ്മ ജീവികളാണ് എന്ന് കണ്ടെതിയതാര്?

ഉത്തരം: ലൂയി പാസ്ചര്‍

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

TagsQA
Share: