ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

Share:

ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഡ്രാഫ്റ്റ് സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകണം . വിവരങ്ങള്‍ക്ക്: 0478 2813035

Share: