എയ്‌റോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ ഒഴിവ്

Share:

കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സ്ഥാപനത്തില്‍ വിമുക്തഭടന്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന എയ്‌റോ മോഡലിംഗ് ഇന്‍സ്‌പെക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  സര്‍വകലാശാല ബിരുദം, ‘സി’ സര്‍ട്ടിഫിക്കറ്റ് എന്‍.സി.സി എയര്‍വിംഗ്, എയ്‌റോ മോഡലിംഗ് സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതിനുളള വൈദഗ്ധ്യം, ഇംഗ്ലീഷ് എഴുതുവാനും, സംസാരിക്കാനുമുളള കഴിവ്, വിമാന മാതൃകകള്‍ നിര്‍മ്മിക്കുന്നതിനുളള പ്രായോഗിക പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

വിമുക്ത ഭടന്മാരുടെ അഭാവത്തില്‍ യോഗ്യതയുളള ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. പ്രായം 2018 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല.

നിയമാനുസൃത വയസിളവ് അനുവദനീയം.

ശമ്പളം 27,800. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 27-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുണം.

Share: