ബേസിക്കാര്‍ സര്‍വ്വീസിങ്‌ കോഴ്‌സിന് അപേക്ഷിക്കാം

Share:

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണകൗശല്‍വികാസ്‌യോജനയുടെ ഭാഗമായി നടപ്പാക്കുന്ന ആറുമാസം കാലാവധിയുള്ളബേസിക്കാര്‍സര്‍വ്വീസിംഗകോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

യോഗ്യത: ഐടിഐ, പോളി ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍.

ഗ്രാമ പഞ്ചായത്ത്അതിര്‍ത്തികളില്‍താമസിക്കുന്ന പ്രതിവര്‍ഷം 50,000 രൂപയില്‍താഴെവരുമാനമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതൊഴില്‍രഹിതരായ യുവാക്കള്‍ക്ക്‌കോഴ്‌സിന് അപേക്ഷിക്കാം.

പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍, തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഒരുവര്‍ഷമെങ്കിലുംജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക്അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ ജനുവരി 15 നു മുമ്പായി നിലമ്പൂരിലുള്ള ജെഎസ്എസ്ഓഫീസുമായി ബന്ധപ്പെടണം.

എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂഎന്നിവയുടെഅടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് . ഫോണ്‍: 9746938700, 7025683851

Tagscourse
Share: