സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 320 ഒഴിവുകൾ

Share:

കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നീ തസ്തികകളിലേക്ക് , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ  അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 320. ആർച്ചറി, ​അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, സൈക്കിളിംഗ്, ഫെൻസിംഗ്, ജൂഡോ​, റോവിംഗ്​, സ്വിമ്മിംഗ്​, തുടങ്ങിയ ഒഴിവുകളിലേക്ക്അപേക്ഷിക്കാം.

നാലു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം .

സായി (SAI ) ൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും  അപേക്ഷിക്കാം. ഒഴിവുകൾ :

1 ആർച്ചറി  20
2 അത്ലറ്റിക്സ്  30
3 ബോക്സിംഗ്  20
4 ഹോക്കി  20
5 ഷൂട്ടിംഗ്  10
6 വെയിറ്റ് ലിഫ്റ്റിംഗ്  20
7 റെസ്ലിംഗ്  20
8 സൈക്കിളിംഗ്  20
9 ഫെൻസിംഗ്  20
10 ജൂഡോ 20
11 റോവിംഗ്  20
12 സ്വിമ്മിംഗ്  9
13 ടേബിൾ ടെന്നിസ് 9
14 ബാസ്ക്കറ്റ്ബോൾ  8
15 ഫുട്ബോൾ 12
16 ജിംനാസ്റ്റിക്സ്  8
17 ഹാൻഡ്ബാൾ  3
18 കബഡി, ഖൊ ഖൊ  9
19 കരാട്ടെ  4
20 കയാക്കിംഗ്, കാനോയിംഗ്  8
21 സെപാക് തക്രാവ്  5
22 തക്വോണ്ടോ  8
23 സോഫ്റ്റ്ബാൾ  1
24 വോളിബോൾ  8
25 വുഷു 8

അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നോ ലഭിച്ച കോച്ചിങ്  ഡിപ്ലോമയുണ്ടായിരിക്കണം.

അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നുള്ള കോച്ചിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക് ജേതാവ്/ ലോക ചാമ്പ്യൻഷിപ്പ്/ രണ്ട് തവണ ഒളിംപിക്സിലെ പങ്കെടുക്കൽ അല്ലെങ്കിൽ ഒളിംപിക്/ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തുള്ള പരിചയം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ് – എന്നിവയാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ഓൺലൈൻ അപേക്ഷ ഫോമിനായി sportsauthorityofindia.nic.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി:  മേയ് 20

Tagssai
Share: