താത്കാലിക ഇൻസ്ട്രക്ടർ നിയമനം

Share:

തിരുവനന്തപുരം : കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റൻറ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയിബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവ് വീതം ഉണ്ട്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

Share: