ഗസ്റ്റ് ലക്ചറർ

Share:

തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളേജിൽ വിവിധ അതിഥി അധ്യാപക ഒഴിവുകളിലേക്ക് 25, 26 തീയതികളിൽ പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
25 ന് രാവിലെ 11 ന് ന്യായം വിഭാഗത്തിലെയും ഉച്ചയ്ക്ക് 2 ന് ജ്യോതിഷം വിഭാഗത്തിലും ഇന്റർവ്യൂ നടക്കും. 26 ന് രാവിലെ 10.30 ന് വ്യാകരണ വിഭാഗത്തിലെയും ഉച്ചയ്ക്ക് 1.30 ന് വേദാന്ത വിഭാഗത്തിലെയും ഇന്റർവ്യൂ നടക്കും.

Tagswalkin
Share: