സിന്‍ഡിക്കേറ്റ് ബാങ്കിൽ 500 പ്രൊബേഷനറി ഓഫീസർ

Share:

മണിപ്പാല്‍ സര്‍വകലാശാലയുടെ എന്‍.ഐ.ടി.ടി.ഇ സര്‍വകലാശാലയുമായും ചേര്‍ന്ന സിന്‍ഡിക്കേറ്റ് ബാങ്ക് നടത്തുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ്‌ ഫിനാന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

സീറ്റുകള്‍ 500 (ജനറല്‍-252, ഒ.ബി.സി-135, എസ്.സി-75, എസ്.ടി-38)

ബെംഗളൂരുവിലും നോയ്ഡയിലുമായി നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി നിയമനം ലഭിക്കും.

ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒരു വര്‍ഷമാണ്‌ കോഴ്സ്. ഫീസ്‌: 3.50 ലക്ഷം. യോഗ്യത: 60 % മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. എസ്.സി, എസ്.ടി , അംഗ പരിമിത വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി.

പ്രായം: 1.10.2017 നു 20-28 വയസ്. 2.10.1989 നു ശേഷവും 1.10.1997 നു മുന്‍പും ജനിച്ചവ൪ അപേക്ഷിച്ചാല്‍ മതി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 ഉം ഒ.ബി.സിക്കാര്‍ക്ക് 3 ഉം വര്‍ഷം പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാ൪, അംഗപരിമിത൪ എന്നിവര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്.

അപേക്ഷാ ഫീസ്‌: 600 രൂപ. എസ്.സി , എസ്.ടി , അംഗ പരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ മതി.

അപേക്ഷിക്കേണ്ട വിധം: www.syndicatebank.in എന്ന സൈറ്റില്‍ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസ്സിലാക്കി ഇതേ സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിവേണം അപേക്ഷിക്കാന്‍.

ഓണ്‍ലൈനപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 17

Share: