മെഡിക്കൽ, ഡെൻറൽ പ്രവേശനം : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Share:

ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്) യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള നീ​റ്റ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ൽ, ഡൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒരുക്കങ്ങൾ തു​ട​ങ്ങി.സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫീ​സ് നി​ര്‍ണ​യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ തീ​രു​മാ​നം.

ഹോ​മി​യോ, ആ​യു​ർ​വേ​ദം, സി​ദ്ധ, വെ​റ്റ​റി​ന​റി, അ​ഗ്രി​ക​ള്‍ച്ച​ര്‍, ഫോ​റ​സ്ട്രി തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ളി​ലേ​ക്കും സം​സ്​​ഥാ​ന​ത്ത്​ നീ​റ്റ്​ റാ​ങ്ക് ലി​സ്​​റ്റി​ല്‍നി​ന്നാ​ണ് ഇ​ത്ത​വ​ണ പ്ര​വേ​ശ​നം. നീ​റ്റ് സ്‌​കോ​റി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ് ആ​ദ്യ​പ​ടി. സി.​ബി.​എ​സ്.​ഇ​യി​ല്‍നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ഇ​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങും. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​തു ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റേ​റ്റി​ൻറെ പ്ര​തീ​ക്ഷ.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​റ്റ്​ സ്​​കോ​ർ സി.​ബി.​എ​സ്.​ഇ​യി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക്​ ഇ​വ പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ വെ​ബ്​സൈറ്റിൽ അ​പേ​ക്ഷ​ക​ർ​ക്ക്​ ല​ഭ്യ​മാ​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സ്​​കോ​ർ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്ത​ണം. വെ​ബ്​​സൈ​റ്റി​ൽ ക​യ​റി സ്​​കോ​ർ ഉ​റ​പ്പു​വ​രു​ത്തു​ന്ന​വ​രെ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​യിലേക്ക്​ പ​രി​ഗ​ണി​ക്കു​ക. ഇ​തി​നു​ള്ള വി​ജ്​​ഞാ​പ​നം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. നീ​റ്റ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും എ​ന്നാ​ൽ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സം​സ്​​ഥാ​ന​ത്ത്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ ഒ​രു ദി​വ​സം കൂ​ടി ഇ​തി​നാ​യി സ​മ​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എന്നാൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇനിയും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.
നീ​റ്റ് അ​പേ​ക്ഷ​ക്കൊ​പ്പം സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ര്‍ക്കും അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​വ​രെ ഉ​ള്‍പ്പെ​ടു​ത്തി സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടി പാ​ലി​ച്ചാ​ണ് ഈ ​പ​ട്ടി​ക ത​യാ​റാ​ക്കു​ക. ജൂ​ലൈ ര​ണ്ടി​നോ മൂ​ന്നി​നോ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.
റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​ർ​ക്ക്​ നാ​ലു മു​ത​ൽ ഓ​പ്ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ഒ​മ്പ​തി​ന് ഓ​പ്ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കും. ആ​ദ്യ അ​ലോ​ട്ട്​​​മെൻറ്​ ജൂലൈ 10 നും ​ര​ണ്ടാം അ​ലോ​ട്ട്‌​മ​മെ ൻറ്​ ആ​ഗ​സ്​​റ്റ്​ 18നു​മാ​ണ് ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 31ന് ​പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ക്കും.

Share: