ഗ​ണി​ത​ശാ​സ്ത്ര ഒളിമ്പിക്സ് : ഇപ്പോൾ തയ്യാറെടുക്കാം

Share:

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​ത്തിന് ജൂലൈ 12 ന് വെള്ളത്തുണിയിൽ ഇമോ ( IMO – International Mathematical Olympiad) ചിഹ്നം രേഖപ്പെടുത്തിയ പതാകയുയരും. 1959 ൽ ​റൊ​മേ​നി​യ​യി​ൽ ന​ട​ന്ന ആ​ദ്യ ഗ​ണി​ത​ശാ​സ്ത്ര ഒ​ളി​ന്പ്യാ​ഡ് അ​ഥ​വാ ഐ​എം​ഒ. ഒ​ളി​ന്പ്യാ​ഡി​ൽ ഏ​ഴു രാ​ജ്യ​ങ്ങ​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഇന്ന് ലോ​ക​ത്തി​ലെ 100 രാജ്യങ്ങളാണ് ബ്രസീലിൽ എത്തുന്നത്. റിയോ ഡി ജെനീറോ, മിടുക്കന്മാരുടെയും മി ടുക്കികളുടെയും
ഗണിതശാസ്ത്ര പോ​രാ​ട്ട വേ​ദി​യാ​യി മാറും.

അ​തി​സ​ങ്കീ​ർ​ണ​മാ​യ ഗ​ണി​ത​ത​ത്വ​ങ്ങ​ളി​ലും സൂ​ത്ര​വാ​ക്യ​ങ്ങ​ളി​ലും ഉ​ള്ള വെ​റും സാ​ങ്കേ​തി​ക​മാ​യ സാ​മ​ർ​ഥ്യ​മ​ല്ല, മ​റി​ച്ച് ഗ​ണി​ത പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് യു​ക്തി​പ​ര​മാ​യി അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ചി​ന്താ​ശ​ക്തി​യാ​ണ് ഇ​വി​ടെ ഉ​ര​ച്ചു​നോ​ക്ക​പ്പെ​ടു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര ഒ​ളി​ന്പ്യാ​ഡി​ലെ പ​ല വി​ജ​യി​ക​ളും ഗ​ണി​ത​ശാ​സ്ത്ര നൊ​ബേ​ൽ പ്രൈ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫീ​ൽ​ഡ്സ് മെ​ഡ​ലി​നു​വ​രെ അ​ർ​ഹ​രാ​യി​ട്ടു​ണ്ടെ​ന്നു​ള്ള​ത് ഒ​ളി​ന്പ്യാ​ഡി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്. ഇ​തൊ​ക്കെ കേ​ട്ടി​ട്ട് ഒ​ന്നു പ​ങ്കെ​ടു​ത്തു​ക​ള​യാം എ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ങ്കി​ൽ പു​തി​യ പ്ര​ശ്ന​പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​ൻ ഭ​യ​പ്പെ​ടാ​ത്ത, ഗ​ണി​തം ആ​സ്വ​ദി​ക്കു​ന്ന സ​മ​ർ​ഥ​ർ​ക്ക് 2018 ലെ ​ഒ​ളി​ന്പ്യാ​ഡി​ന് ത​യാ​റെ​ടു​ക്കാ​നു​ള്ള സ​മ​യം എ​ത്തി​യി​രി​ക്കു​ന്നു.

ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ സ്കൂ​ൾ ത​ല​ത്തി​ൽ നി​ന്നു​ത​ന്നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ഗ​ണി​ത ഒ​ളി​ന്പ്യാ​ഡി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ല ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ദേ​ശീ​യ​ ത​ല​ത്തി​ലെ മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​റ് സ​മ​ർ​ഥ​രു​ടെ ഒ​രു ടീം ​ആ​ണ് അ​ന്താ​രാ​ഷ്ട്ര ഗ​ണി​ത ഒ​ളി​ന്പ്യാ​ഡി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ലെ പ്ര​ധാ​ന മ​ത്സ​ര​പ​രീ​ക്ഷ​യ്ക്ക് മു​ൻ​പാ​യി ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലെ പ്രാ​ഥ​മി​ക പ​രീ​ക്ഷ കൂ​ടി ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 2017 ലെ ​അ​ന്താ​രാ​ഷ്ട്ര ഗ​ണി​ത ഒ​ളി​ന്പ്യാ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. 2018 ൽ ​ന​ട​ക്കു​ന്ന ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ട​വു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ന​മു​ക്ക് നോ​ക്കാം.

ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ആ​ണ​വോ​ർ​ജ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ഹ​യ​ർ മാ​ത്ത​മാ​റ്റി​ക്സ് അ​ഥ​വാ എ​ൻ​ബി​എ​ച്ച്എം ആ​ണ് ഇ​ന്ത്യ​യി​ലെ ഗ​ണി​ത ഒ​ളി​ന്പ്യാ​ഡ് മ​ത്സ​ര​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ബോ​ർ​ഡി​നു​വേ​ണ്ടി ദേ​ശീ​യ​ത​ല​ത്തി​ലെ മ​ത്സ​ര ഏ​കോ​പ​ന​വും പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ലും ന​ട​ത്തു​ന്ന​ത് മും​ബൈ​യി​ലെ ഹോ​മി ഭാ​ഭ സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ണ്.

കേ​ര​ള​ത്തി​ൽ ഇ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ഥ​മി​ക സ്ക്രീ​നിം​ഗും റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡും ന​ട​ത്തു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​മാ​ണ്.

ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ത​ൽ​പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലെ 30 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ്രീ ​റീ​ജ​ണ​ൽ ഗ​ണി​ത ഒ​ളി​ന്പ്യാ​ഡ് അ​ഥ​വാ പി​ആ​ർ​എം​ഒ എ​ന്ന ക​ട​ന്പ ആ​ദ്യം ക​ട​ക്ക​ണം. കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ൾ​ക്ക് പി​ആ​ർ​എം​ഒ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഹോ​മി ഭാ​ഭാ സെ​ന്‍റ​റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പി​ആ​ർ​എംഒ ര​ജി​സ്ട്രേ​ഷ​ൻ മേ​ൽ​പ​റ​ഞ്ഞ വെ​ബ്സൈ​റ്റി​ൽ ജൂ​ണ്‍ 30 വ​രെ ന​ട​ത്താം. പ​രീ​ക്ഷാ​ഫീ​സ് 200 രൂ​പ. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് താ​ൽ​പ​ര്യ​മു​ള്ള പ​രീ​ക്ഷാ സെ​ന്‍റ​ർ തെ​ര​ഞ്ഞെ​ടു​ക്കാം.
1998 ഓ​ഗ​സ്റ്റ് ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച പ്ല​സ് വ​ണ്‍ അ​ല്ലെ​ങ്കി​ൽ അ​തി​നു താ​ഴെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.പി​ആ​ർ​എം​ഒ​യി​ലെ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടു​ന്ന 300 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ റീ​ജ​ണ​ൽ ഗ​ണി​ത ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കാം. ജ്യോ​മ​ട്രി, ന​ന്പ​ർ തി​യ​റി, ആ​ൾ​ജി​ബ്ര തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നും (അ​ത്ര ല​ളി​ത​മ​ല്ലാ​ത്ത) ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് നി​ശ്ചി​ത​മാ​യ സി​ല​ബ​സ് ഒ​ന്നും ഇ​ല്ല. മു​ൻ​വ​ർ​ഷ​ത്തെ ചോ​ദ്യ​പേ​പ്പ​റു​ക​ളും സ​ഹാ​യ​ക​ര​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ഹോ​മി ഭാ​ഭാ സെ​ന്‍റ​റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും. റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ്.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 30 വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കും. അ​ടു​ത്ത ജ​നു​വ​രി 21 നാ​ണ് ഇ​ത് ന​ട​ക്കു​ക.

ഇ​തി​ലെ ആ​റ് സ​മ​ർ​ഥ​ർ 2018ൽ ​റൊ​മേ​നി​യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പ്യാ​ഡി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

കേ​ര​ള​ത്തി​ലെ റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​താ​ണ്. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ കാ​ഷ്പ്രൈ​സു​ക​ൾ, പ്ര​ഫ. വെ​ങ്ക​ട്ട​രാ​മ​ൻ സ്മാ​ര​ക പ്രൈ​സ്, പ്ര​ഫ. അ​ബ്ദി സ്മാ​ര​ക പ്രൈ​സ് എ​ന്നി​വ വി​ജ​യി​ക​ൾ​ക്കു​ള്ള ചി​ല സ​മ്മാ​ന​ങ്ങ​ളാ​ണ്. നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് ജേ​താ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പാ​രി​തോ​ഷി​ക​ങ്ങ​ളും ല​ഭി​ക്കും.
ഒ​ളി​ന്പ്യാ​ഡ് സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഹോ​മി ഭാ​ഭാ സെ​ന്‍റ​റി​ന്‍റെ ഒ​ളി​ന്പ്യാ​ഡ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി താ​ഴെ​പ്പ​റ​യു​ന്ന റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

ഡോ. ​എ. നൗ​ഫ​ൽ – ഫോ​ണ്‍: 9447327154 ഇ​മെ​യി​ൽ: noufalasharaf@gmail.com ഡോ. ​എ.​എ. അ​ന്പി​ളി – ഫോ​ണ്‍: 09048751352 ഇ​മെ​യി​ൽ: aaambily@gmail.com

പ്ര​ധാ​ന വെ​ബ്സൈ​റ്റു​ക​ൾ

കേ​ര​ള റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ: www.mat hforum.in/krmo2017
ഹോ​മി ഭാ​ഭാ സെ​ന്‍റ​റി​ന്‍റെ ഒ​ളി​ന്പ്യാ​ഡ് വെ​ബ്സൈ​റ്റ്: http:// olym piads.hbcse.tifr.res.in/
ഒ​ളി​ന്പ്യാ​ഡി​നെ​പ്പ​റ്റി​യു​ള്ള ചി​ല പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ൾ തെ​ലു​ങ്കാ​ന റീ​ജ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. http://math-olympiad-telangana.in
ഔദ്യോഗിക വെബ്സൈറ്റ് : www.imo-official.org

  • ഡോ. ​കെ. വി​ഷ്ണുനമ്പൂ​തി​രി
Share: