അധ്യാപക നിയമനം; അപേക്ഷിക്കാം

Share:

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലീഷ് (സ്പോക്കൺ ഇംഗ്ലീഷ് ) കോഴ്സ് പഠിപ്പിക്കുന്നതിന് താത്ക്കാലകമായി അധ്യാപക നിയമനം നടത്തുന്നു.

ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ബി.എഡും അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം.

അപേക്ഷ  ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com, ഫോൺ: 0477 2724235

Share: