ജനറൽ സയൻസ്

Share:

പത്താം തലം,ബിരുദ തലം പരീക്ഷകളിൽ പതിനഞ്ച് മാർക്ക് വരെ ലഭിക്കാനുള്ള ചോദ്യങ്ങൾ ശാസ്ത്രവിഷയങ്ങളിൽ നിന്നുണ്ടാകാം. മുൻപ് നടന്ന പി.എസ് . സി. പരീക്ഷകളിൽ ചോദിച്ച ശാസ്ത്ര സംബന്ധമായ ചോദ്യങ്ങളാണ് താഴെ ചേർത്തിരിക്കുന്നത്. ഇതേപോലുള്ള ചോദ്യങ്ങൾ ഇനിയും പ്രതീക്ഷിക്കാം. ശാസ്ത്രവിഷയങ്ങളിലുള്ള അറിവ് വർദ്ധിപ്പിക്കുവാൻ ആവർത്തിച്ചു പരിശീലിക്കുന്നത് നന്നായിരിക്കും .

1. വൈറ്റമിൻ എ യുടെ കുറവുമൂലമുണ്ടാകുന്ന രോഗം:
(എ) അനീമിയ (ബി) കണ
(സി) ഗോയ്റ്റർ (ഡി) നിശാന്ധത

ഉത്തരം: ഡി

2. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ
(എ ) വിറ്റാമിൻ കെ (ബി ) വിറ്റാമിൻ എ
(സി ) വിറ്റാമിൻ സി (ഡി ) വിറ്റാമിൻ ഡി

ഉത്തരം : എ

3. ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമ ഘട്ടം ശ്രീലങ്ക വരെ നീണ്ടുകിടന്ന ഒന്നായിരുന്നു. സമുദ്രത്താൽ വേർപിരിഞ്ഞ ഈ ഭൂപ്രദേശങ്ങളിലെ ജീവിവർഗങ്ങൾ തമ്മിൽ സാമ്യമുണ്ട് . ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ പക്ഷി.
(എ) മഞ്ഞചിനൻ
(ബി) കാട്ടുനീലി
(സി) മാക്കാച്ചിക്കാട
(ഡി) മലമുഴക്കി വേഴാമ്പൽ

ഉത്തരം: സി

4. സൂര്യപ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?
(എ) ഫോട്ടോ ഇലക്ട്രോളിസിസം
(ബി) സൂര്യപാനൽ
(സി) ഫോട്ടോവോൾട്ടായിക്
(ഡി) ഫോട്ടോ ഇലക്ട്രിക് സെൽ

ഉത്തരം: സി

5. ഊർജവാഹികളായ കാര്യങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തുനിന്ന് വരുന്നതുമായ വികിരണം ഏതാണ്?
(എ) അൾട്രാവയലറ്റ് രശ്‌മി
(ബി) ഗാമ രശ്‌മി
(സി) കോസ്‌മിക്‌ രശ്‌മി
(ഡി) ഇൻഫ്രാറെഡ് വികിരണം

ഉത്തരം: സി

6. ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത ഹരിത ഗൃഹത്തിൻ്റെ പേരെന്ത്?
(എ) ലാഡ
(ബി) സ്‌പെയ്‌സ് ക്യാപ്സ്യുൾ
(സി) ജിയോ സാറ്റലൈറ്റ്
(ഡി) മെറ്റ്‌സാറ്റ്

ഉത്തരം: എ

7. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമേത്?
(എ) മൂർത്തിദേവി അവാർഡ്
(ബി) മെർലിൻ പുരസ്ക്കാരം
(സി) ധന്വന്തരി അവാർഡ്
(ഡി) പര്യാവരൺ മിത്ര ദേശീയ അവാർഡ്

ഉത്തരം: ഡി

8. മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
(എ) എക്സ്‌പ്ലോറർ (ബി) വിനോ 1
(സി) സ് പു ട് നിക് 1 (ഡി) സല്യൂട്ട് 1

ഉത്തരം: സി

9. കേരളത്തിൻ്റെ സംസ്ഥാന മൽസ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത്?
(എ) പാക്കിസ്‌ഥാൻ (ബി) ശ്രീലങ്ക
(സി) പെറു (ഡി) നെതർലൻഡ്‌സ്

ഉത്തരം: ബി

10. നെഫോളജി എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്?
(എ) കാറ്റ് (ബി) പർവ്വതം
(സി) കാലാവസ്‌ഥ (ഡി) മേഘം

ഉത്തരം: ഡി

11. ഹരിതഗൃഹപ്രഭാവത്തിന് കാരണമാവുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്?
(എ) ക്യോട്ടോ പ്രോട്ടോകോൾ
(ബി) ഗ്രീൻപീസ്
(സി) റോട്ടർ ജഡം ഉടമ്പടി
(ഡി) സ്‌റ്റോക് ഹോം ഉടമ്പടി

ഉത്തരം: എ

12. താഴെ കൊടുത്തിട്ടുള്ളവയിൽ വായുവിലൂടെ പരക്കുന്ന ഒരു രോഗമാണ് :
(എ) ക്ഷയം (ബി) കോളറ
(സി) ടൈഫോയ്‌ഡ് (ഡി) മലേറിയ

ഉത്തരം: എ

13. വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഒരു ഇന്ദ്രിയമാണ് :
(എ) കണ്ണ് (ബി) മൂക്ക്
(സി) ത്വക്ക് (ഡി) ചെവി

ഉത്തരം: സി

14. തേജസ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) പയർ (ബി)ഇഞ്ചി
(സി)പച്ചമുളക് (ഡി) തക്കാളി

ഉത്തരം: സി

15. ബാരോമീറ്റർ കണ്ടുപിടിച്ചത് ആര്?
(എ) ഫാരൻഹീറ്റ് (ബി) ഡാൽട്ടൺ
(സി)എഡിസൺ (ഡി) ടോറിസെല്ലി

ഉത്തരം: ഡി

16. കാറ്റിൻ്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
(എ)വിൻഡ്‌വെയിൻ (ബി) അനിമോമീറ്റർ
(സി)ഹൈഗ്രോമീറ്റർ (ഡി) ബാരോമീറ്റർ

ഉത്തരം: എ

17. താഴെ കൊടുത്തിരിക്കുന്നവയിൽ കീടഭോജികളായ സസ്യത്തിൽ പെടാത്തത് ഏത്?
(എ)ഡ്രോസെറാ (ബി) കാക് ടസ്
(സി) ആൽഡ്രോവാൻഡാ (ഡി) യൂട്രിക്കുലേറിയ

ഉത്തരം: ബി

18. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്?
(എ)പ്രോട്ടീൻ (ബി) വെള്ളം
(സി)മാംസ്യം (ഡി) വൈറ്റമിൻ

ഉത്തരം: ബി

19. വജ്രത്തിൻ്റെ നിറമെന്ത്?
(എ) പച്ച (ബി) നീല
(സി) നിറമില്ല (ഡി) ചുവപ്പ്

ഉത്തരം: സി

20. വോട്ടു ചെയ്തു കഴിഞ്ഞാൽ വിരലിൽ പുരട്ടുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :
(എ) മഗ്നീഷ്യം സൾഫേറ്റ്
(ബി )അലൂമിനിയംസൾഫേറ്റ്
(സി) ബേറിയം ക്ലോറൈഡ്
(ഡി) സിൽവർ നൈട്രേറ്റ്

ഉത്തരം: ഡി

21. ശരീരത്തിലെത്തുന്ന വൈറ്റമിനുകളെയും ധാതു ലവണങ്ങളെയും ഇരുമ്പിൻെറ അംശങ്ങളെയും സംഭരിച്ചുവയ്ക്കുന്ന അവയവം ഏതാണ്?
(എ) കരൾ (ബി) വൃക്ക
(സി) ത്വക്ക് (ഡി) ആമാശയം

ഉത്തരം: എ

22. കംപ്യൂട്ടർ രംഗത്തെ കണ്ടുപിടുത്തത്തിന് പ്രശസ്‌തനായ ഡഗ്ലസ്എംഗൽ ബർട്ട് ഏതു കണ്ടുപിടുത്തത്തിനാണ്  പ്രശസ്‌തനായത്?
(എ)പെൻഡ്രൈവ് (ബി) മൗസ്
(സി) യുപിഎസ് (ഡി) സിപിയു

ഉത്തരം: ബി

23. ഒരു ക്വെയർ എത്ര എണ്ണമാണ്?
(എ) 2 എണ്ണം (ബി) 12 എണ്ണം
(സി) 20എണ്ണം (ഡി) 24 എണ്ണം

ഉത്തരം: ഡി

24. ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം . കാരണമെന്ത്?
(എ) താപനഷ്‌ടം വർദ്ധിപ്പിക്കാൻ
(ബി) താപനഷ്ടം കുറയ്ക്കാൻ
(സി) ചായയുടെ സ്വാദിന്
(ഡി) ഇവയൊന്നുമല്ല

ഉത്തരം: ബി

25. ഒരു ദിവസം എത്രതവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?
(എ) ഒരു തവണ (ബി)നാലുതവണ
(സി) രണ്ടു തവണ (ഡി) അഞ്ചു തവണ

ഉത്തരം: സി

26. “പ്രസവിക്കുന്ന അച്ഛൻ” എന്നറിയപ്പെടുന്ന ജീവി താഴെ പറയുന്നവയിൽ ഏതാണ്?
(എ) സ്രാവ്
(ബി) കടൽക്കുതിര
(സി) തിമിംഗലം
(ഡി) കണവ

ഉത്തരം: ബി

27. മനുഷ്യശരീരത്തിലെ എല്ലിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകം ഏത്?
(എ) ഇരുമ്പ് (ബി) സൾഫർ
(സി) സോഡിയം (ഡി) കാൽസ്യം

ഉത്തരം: ഡി

28. കർഷകരുടെ മിത്രമായ മണ്ണിരയുടെ ശ്വാസനാവയവം:
(എ) കണ്ണ് (ബി) ത്വക്ക്
(സി) നാക്ക് (ഡി) നാസാരന്ധ്ര

ഉത്തരം: ബി

29. ഭൂഗർഭ ശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്?
(എ) ബയോളജി (ബി) ജോഗ്രഫി
(സി) ജിയോളജി (ഡി) സുവോളജി

ഉത്തരം: സി

30. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം
(എ) ക്ലോറിൻ
(ബി) കാർബൺ ഡൈഓക്‌സൈഡ്
(സി) ഓക്സിജൻ
(ഡി) ഹൈഡ്രജൻ

ഉത്തരം: എ

31. റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത്
(എ) മാഡം ക്യുറി
(ബി) ലാവോസിയെ
(സി) മാക്‌സ്‌ പ്ലാങ്ക്
(ഡി) അലക്സാണ്ടർ ഫ്ലെമിങ്

ഉത്തരം: എ

32. “കറുത്തമരണം’ എന്നറിയപ്പെടുന്നത്
(എ) പ്ലേഗ് (ബി) എയ്‌ഡ്‌സ്‌
(സി) ക്ഷയം (ഡി) കുഷ്‌ഠം

ഉത്തരം: എ

33. പമ്പരം കറങ്ങുന്നത്
(എ) കമ്പന ചലനം (ബി) ദോലന ചലനം
(സി) ഭ്രമണ ചലനം (ഡി) വർത്തുള ചലനം

ഉത്തരം: സി

34. ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്‌തു
(എ) മഗ്നീഷ്യം സിലിക്കേറ്റ്
(ബി) സോഡിയം സൾഫേറ്റ്
(സി) കാൽസ്യം സൾഫേറ്റ്
(ഡി) കാൽസ്യം സിലിക്കേറ്റ്

ഉത്തരം: എ

35. സൂപ്പർസോണിക് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം
(എ) മഗ്നീഷ്യം (ബി) ടൈറ്റാനിയം
(സി) വനേഡിയം (ഡി) പ്ലാറ്റിനം

ഉത്തരം: ബി

36. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
(എ) ഓക്സിജൻ (ബി) ഹൈഡ്രജൻ
(സി) നൈട്രജൻ (ഡി) ക്ലോറിൻ

ഉത്തരം: ബി

37. സസ്യങ്ങളുടെ വളർച്ചക്ക് അത്യാവശ്യമായ ഒരു മൂലകം
(എ) ഓക്സിജൻ
(ബി) നൈട്രജൻ
(സി) ഹൈഡ്രജൻ  ഡി) ഇവയൊന്നുമല്ല

ഉത്തരം: ബി

38. അപ്പക്കാരത്തിൻ്റെ രാസനാമം
(എ) Na2CO3 (ബി) NaHCO3
(സി) NaCI (ഡി) Na2SO4

ഉത്തരം: ബി

39. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
(എ) CO2 (ബി) NO3
(സി) CO (ഡി) Ca

ഉത്തരം: എ

40. മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര?
(എ) 26 (ബി) 24
(സി) 31 (ഡി) 16

ഉത്തരം: ബി

41. താഴെ പറയുന്നവയിൽ ഏതാണ് ഏകാറ്റോമിയം ?
(എ) ഹീലിയം (ബി ) ക്ളോറിൻ
(സി ) വെള്ളം (സി ) ഫ്ലൂറിൻ

ഉത്തരം : എ

42. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി.
(എ) പെലിക്കൺ
(ബി) ആർട്ടിക് ടേൺ
(സി) ഹമ്മിങ് ബേഡ്
(ഡി) സൈബീരിയൻ കൊക്ക്

ഉത്തരം: ബി

43. താഴെ പറയുന്നവയിൽ കൊതുകു പരത്തുന്ന  വൈറസ് രോഗം ഏത്?
(എ) ചിക്കൻ ഗുനിയ
(ബി) ചിക്കൻ പോക്‌സ്
(സി) മലേറിയ
(ഡി) മന്ത്

ഉത്തരം: എ

44. മാംസ്യത്തിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
(എ) നിശാന്ധത (ബി) ടൈഫോയ്‌ഡ്
(സി) ക്വാഷിയോർക്കർ (ഡി) ഗോയിറ്റർ

ഉത്തരം: സി

45. താഴെപ്പറയുന്നവയിൽ അത്യുൽപാദന ശേഷിയുള്ള  നെല്ലിനം
(എ) പന്നിയൂർ 1 (ബി) ടി X ഡി

(സി) അന്നപൂർണ (ഡി) ഉജ്വല

ഉത്തരം: സി

46. വെജിറ്റബിൾ എഗ് എന്നറിയപ്പെടുന്ന പച്ചക്കറി
(എ) വെണ്ട (ബി) തക്കാളി
(സി) ക്യാബേജ് (ഡി) വഴുതന

ഉത്തരം: ഡി

47. ഭൂമിയുടെ ചുറ്റളവ് ആദ്യമായി ഗണിച്ചെടുത്തതാര് ?
(എ) ഗലീലിയോ
(ബി) ടോളമി
(സി) ഇറാത്തോസ്തനീസ്
(ഡി) ഹെറോഡോട്ടസ്

ഉത്തരം: സി

48. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
(എ) ഹൈഗ്രോമീറ്റർ (ബി) ക്രോമോഗ്രാഫ്
(സി) ഗാൽവനോമീറ്റർ (ഡി) ക്രേസ്കോഗ്രാഫ്

ഉത്തരം: ഡി

49. പരിണാമപരമായി മനുഷ്യനോട് കൂടുതൽ സാദൃശ്യമുള്ള ജീവി:
(എ) ചിമ്പാൻസി (ബി) ഗൊറില്ല
(സി) ഗിബ്ബൺ (ഡി) ഒറാങ് ഉട്ടാൻ

ഉത്തരം: എ

50. താഴെ തന്നിട്ടുള്ളവയിൽ ധാന്യകത്തിൻ്റെ ഘടകമല്ലാത്തത് ഏത്?
(എ) കാർബൺ (ബി) നൈട്രജൻ
(സി) ഹൈഡ്രജൻ (ഡി) ഓക്സിജൻ

ഉത്തരം: ബി

51. ജ്വലനത്തെ സഹായിക്കുന്ന വാതകമാണ്:
(എ) ഹൈഡ്രജൻ (ബി) ഓക്സിജൻ
(സി) നൈട്രജൻ (ഡി) ക്ലോറിൻ

ഉത്തരം: ബി

52. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്‌ജം ഏത്?
(എ) ഗതികോർജം
(ബി) കാന്തികോർജം
(സി) സ്‌ഥാനികോര്ജം
(ഡി) രാസോർജം

ഉത്തരം: സി

53. കടൽജലത്തിൽ ധാരാളമായി കാണപ്പെടുന്ന ലവണമേത്?
(എ) സോഡിയം ക്ലോറൈഡ്
(ബി) പൊട്ടാസ്യം ക്ലോറൈഡ്

(സി) അമോണിയം ക്ലോറൈഡ്

(ഡി ) മെഗ്നീഷ്യം ക്ലോറൈഡ്

ഉത്തരം: എ

54. നേർപ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ?
(എ ) ഓക്സിജൻ (ബി ) സൾഫർ
(സി ) ക്ളോറിൻ (ഡി ) ഹൈഡ്രജൻ

ഉത്തരം : ഡി

55. ചലിക്കുന്ന ഒരു വസ്തുവിന് അതിൻ്റെ ചലനത്തിൽ തുടരാനുള്ള പ്രവണതയാണ്
(എ) വേഗത (ബി) ത്വരണം
(സി) ജഡത്വം (ഡി) പ്രവേഗം

ഉത്തരം: സി

56. ഒരു ഒന്നാം വർഗ ഉത്തോലകമാണ്
(എ) പാക്കുവെട്ടി (ബി) പേപ്പർ കട്ടർ
(സി) ചവണ (ഡി) കത്രിക

ഉത്തരം: ഡി

57. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്?
(എ) ഹെൻറി കാവൻഡിഷ്
(ബി) റോബർട്ട ബോയിൽ
(സി) ലോർഡ് കെൽ‌വിൻ
(ഡി) മെൻഡാലിയേവ്

ഉത്തരം: എ

58. മന്തുരോഗം പരത്തുന്ന കൊതുക്
(എ) അനോഫിലസ്
(ബി) ക്യുലക്സ്
(സി) എയ്‌ഡിസ് ഈജിപ്റ്റി
(ഡി) എയ്‌ഡിസ് ആൽബോപിക്റ്റസ്

ഉത്തരം: എ

59. മാതൃ സസ്യത്തിൻ്റെ അതേ ഗുണങ്ങളോടു കൂടിയ നിരവധി സന്താനങ്ങളെ ഒരുമിച്ചു വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ :
(എ) ബഡ്‌ഡിങ് (ബി) വർഗസങ്കരണം
(സി) ലെയറിങ് (ഡി) ടിഷ്യൂ കൾച്ചർ

ഉത്തരം: ഡി

60. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം

(എ) 206 (ബി)205
(സി)106 (ഡി) 204

ഉത്തരം: എ

61. ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കി പുറംതള്ളുന്ന അവയവം ഏതാണ്?
(എ) വൃക്ക (ബി)ഹൃദയം
(സി) രക്തക്കുഴൽ (ഡി) പാൻക്രിയാസ്

ഉത്തരം: എ

62.ജീവിക്കുന്ന ഫോസിൽ വനങ്ങളായി വിശേഷിപ്പിക്കുന്ന വനങ്ങൾ ഏതാണ് ?
(എ) ഇലകൊഴിയും വനങ്ങൾ
(ബി) സൂചികാഗ്രിത വനങ്ങൾ
(സി) ഹരിതവനങ്ങൾ
(ഡി) ചോലവനങ്ങൾ

ഉത്തരം: എ

63. കടലിൻ്റെ നീലനിറത്തിൻ്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
(എ) ജെ. സി. ബോസ് (ബി) ഐൻസ്റ്റീൻ
(സി) റൊണാൾഡ്‌ റോസ് (ഡി) സി.വി. രാമൻ

ഉത്തരം: ഡി

64. രാജ്യാന്തര ഓസോൺ ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?
(എ) സെപ്റ്റംബർ 21 (ബി) സെപ്റ്റംബർ 16
(സി) സെപ്റ്റംബർ 27 (ഡി) ഓഗസ്റ് 29

ഉത്തരം: ബി

65. ട്രക്കോമ ശരീരത്തിൻ്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
(എ) കണ്ണ് (ബി) ചെവി
(സി) കരൾ (ഡി)ഹൃദയം

ഉത്തരം: എ

66. ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം:
(എ) മാൻ (ബി) ചീറ്റപ്പുലി
(സി) കഴുതപ്പുലി (ഡി) കടുവ

ഉത്തരം: ബി

67. മൂക്കിലൂടെ ശ്വസിക്കാത്ത കശേരു ജീവി താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
(എ) പാമ്പ് (ബി) മൽസ്യം
(സി) ആമ (ഡി) പല്ലി

ഉത്തരം: ബി

68. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
(എ) സൾഫ്യൂറിക് ആസിഡ്
(ബി) സിട്രിക് ആസിഡ്
(സി) അസറ്റിക് ആസിഡ്
(ഡി) ഹൈഡ്രോക്ലോറിക് ആസിഡ്

ഉത്തരം: ബി

69. ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിൻ്റെ പേര്?
(എ) സീസ്‌മോമീറ്റർ (ബി) മാനോമീറ്റർ
(സി) ക്രോണോമീറ്റർ (ഡി) ബാരോമീറ്റർ

ഉത്തരം: എ

70. അഞ്ചു വർഷം കൂടി ജീവിതകാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത് ആദ്യമായി “കൃത്രിമ ഹൃദയം” വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടന്നു. ഇതെവിടെയാണ്?
(എ) ഇംഗ്ലണ്ട് (ബി) ഫ്രാൻസ്
(സി) അമേരിക്ക (ഡി) ചൈന

ഉത്തരം: ബി

71. അന്തരീക്ഷത്തിലെ ഏതു പാളിയിൽകൂടിയാണ് വിമാനങ്ങൾ സഞ്ചരിക്കുന്നത്?
(എ) ട്രോപോസ് ഫിയർ
(ബി മിസോസ് ഫിയർ
(സി) തെർമോസ് ഫിയർ
(ഡി) സ്ട്രാറ്റോസ് ഫിയർ

ഉത്തരം: ഡി

72. കംപ്യൂട്ടറുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്ന രീതി:
(എ) ഇ – മെയിൽ                (ബി) ഇ – പബ്ലിഷിങ്
(സി) എസ്എംഎസ്          (ഡി) ടെലഗ്രാം

ഉത്തരം: എ

73. എലിപ്പനി രോഗത്തിന് കാരണം ഒരിനം:
(എ) ഫംഗസ് (ബി) ബാക്‌ടീരിയ
(സി) പ്രോട്ടോസോവ (ഡി) വൈറസ്

ഉത്തരം: ബി

74. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമല്ലാത്ത ഒരു ബാക്‌ടീരിയ :
(എ) സാൽമൊണല്ല
(ബി) ബസിലസ് ലാക്റ്റം
(സി) സ്റ്റെഫിലൊ കൊകസ്
(ഡി) ക്ലൊസ് റ്റിഡിയം

ഉത്തരം: ബി

75. സസ്യങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ഒരു കൊഴുപ്പ് (Vegetable Oil):
(എ) മാർജരിൻ (ബി) ലാർഡ്
(സി) ബട്ടർ (ഡി) നെയ്യ്

ഉത്തരം: എ

76. പാൽ പാസ്റ്റററൈസ് ചെയ്യുന്നത്:
(എ) പാലിൽ നിന്നും പനീർ വേർതിരിക്കുന്നതിന്
(ബി) പാലിനെ തൈരാക്കിമാറ്റാൻ
(സി) പാലിൽ നിന്നും വെണ്ണ വേർതിരിച്ചെടുക്കുന്നതിന്
(ഡി) പാലിലെ ബാക്ടീരിയകളെ ഏറെനേരം പ്രവർത്തന രഹിതമാക്കുവാൻ

ഉത്തരം: ഡി

77. മുട്ട വേവിക്കുമ്പോൾ അതിലുള്ള പ്രോട്ടീന് എന്തു സംഭവിക്കുന്നു ?
(എ) ദ്രവീകരിക്കുന്നു (Melting)
(ബി) ബാഷ്‌പീകരിക്കുന്നു (Ev aporating)
(സി) ഘനീഭവിക്കുന്നു (Coag ulating)
(ഡി) ഇവയൊന്നുമല്ല

ഉത്തരം: സി

78. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
(എ) ആര്യഭട്ട (ബി) അപ്പോളോ
(സി) ആപ്പിൾ (ഡി) ഇൻസാറ്റ് 1

ഉത്തരം: എ

79. പരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ?
(എ) ആൽബർട്ട് ഐൻസ്റ്റീൻ
(ബി) ഹെർബർട്ട് സ്‌പെൻസർ
(സി) മാക്‌സ് പ്ലാങ്ക്
(ഡി) ചാൾസ് ഡാർവിൻ

ഉത്തരം: ഡി

80. ദഹനേന്ദ്രിയ വ്യവസ്‌ഥയുടെ ഏതു ഭാഗത്തുവച്ചാണ് പോഷക ഘടകങ്ങൾ രക് തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?
(എ) ആമാശയം (ബി) പാൻക്രിയാസ്
(സി) ചെറുകുടൽ (ഡി) വൻകുടൽ

ഉത്തരം: സി

81. ഏതു തരം  മേഘങ്ങളാണ് നിശാദീപങ്ങൾ എന്നറിയപ്പെടുന്നത് ?
(എ) നാക്രിയസ്‌ (ബി) കോൺട്രയിൽ
(സി) നൊക് ടി ലുസൻറ് ഡി) ഇവയൊന്നുമല്ല

ഉത്തരം: സി

82. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നു എന്ന് തെളിയിച്ച ആദ്യ ശാസ്ത്രജ്ഞൻ?
(എ) ഗലീലിയോ
(ബി) ടോളമി
(സി) ഇറാത്തോസ് തനീസ്
(ഡി) ഹെറോഡോട്ടസ്

ഉത്തരം: എ

83. 𝐏𝐒𝐋𝐕 𝐂-𝟐𝟎 എന്നത് 𝐈𝐒𝐑𝐎 യുടെ എത്രാമത്തെ വിക്ഷേപണ ദൗത്യം ആണ്?
(എ) 100 -၁o (ബി) 101 -၁o
(സി) 99 -၁o (ഡി) 90 -၁o

ഉത്തരം: ബി

84. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
(എ) ഹൈഗ്രോമീറ്റർ (ബി) ക്രോമോഗ്രാഫ്
(സി) ഗാൽവനോമീറ്റർ (ഡി) ക്രെസ്കോഗ്രാഫ്

ഉത്തരം: ഡി

85. ലൈറ്റ്‌ലെ ബ്രെയിൻ എന്നറിയപ്പെടുന്നത്?
(എ) സെറിബ്രം (ബി) സെറിബല്ലം
(സി) തലാമസ് (ഡി) മെഡൽ ഒബ്ലാംഗേറ്റ

ഉത്തരം: ബി

86. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം?
(എ) 𝐇𝐞 (ബി) 𝐅𝐞
(സി) 𝐅𝐫 (ഡി) 𝐇𝐠

ഉത്തരം: ബി

87. ഒരു സർക്യൂട്ടിലെ വൈദ്യുതിപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
(എ) ഗാൽവനോമീറ്റർ
(ബി) വോൾട്ട് മീറ്റർ
(സി) സ്പെക്ട്രോസ്കോപ്പ്
(ഡി) അമ്മീറ്റർ

ഉത്തരം: ഡി

88. പ്രകൃതിയിലെ ഏറ്റവും ശക്തികൂടിയ ബലം?
(എ) ഗുരുത്വകർഷണബലം
(ബി) ന്യൂക്ലീയർ ബലം
(സി) ഇലൿട്രോസ്റ്റാറ്റിക് ബലം
(ഡി) വൈദ്യുതകാന്തിക ബലം

ഉത്തരം: ബി

89. ഹൈഡ്രജൻ്റെ ഐസോടോപ്പ് അല്ലാത്തത് ഏത്?
(എ) പ്രോട്ടിയം (ബി) ഡ്യൂട്ടീരിയം
(സി) ട്രിഷിയം (ഡി) ഫെമിയം

ഉത്തരം: ഡി

90. ഹിപ്‌നോട്ടൈസ് ചെയ്യാനുപയോഗിക്കുന്ന ആസിഡ് ?
(എ) സ് റ്റിയറിക് ആസിഡ്
(ബി) ബാർബിറ്റ്യുറിക് ആസിഡ്
(സി) മെഥനോയിക് ആസിഡ്
(ഡി) അസറ്റിക് ആസിഡ്

ഉത്തരം: ബി

91. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം
(എ) ബുധൻ (ബി) ചൊവ്വ
(സി) ശുക്രൻ (ഡി) ശനി

ഉത്തരം: സി

92. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാനമൂലകം ഏത്?
(എ) കാത്സ്യം (ബി) മെഗ്നീഷ്യം
(സി) സോഡിയം (ഡി) ഫോസ്‌ഫറസ്‌

ഉത്തരം: ബി

93. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി
(എ) മത്സ്യം (ബി) നീർനായ
(സി) ഡോൾഫിൻ (ഡി) കടൽപാമ്പ്

ഉത്തരം: സി

94. രക്‌തത്തെക്കുറിച്ചുള്ള പഠനശാഖ:
(എ) ന്യൂറോളജി (ബി) സൈക്കോളജി
(സി) ഫാരിൻഗോളജി (ഡി) ഹീമറ്റോളജി

ഉത്തരം: ഡി

95. സൂര്യനിൽ നിന്നും താപം  ഭൂമിയിലേയ്ക്ക് പ്രസരണം ചെയ്യപ്പെടുന്നത് ഏതു രീതിയിലാണ്?
(എ) സംവഹനം (ബി)വികിരണം
(സി) ചാലനം (ഡി) വിസരണം

ഉത്തരം: ബി

96. വൃക്കയിലെ അരിപ്പകൾ എന്നറിയപ്പെടുന്നത്:
(എ) നെഫ്രോണുകൾ (ബി) ലോമികകൾ
(സി) ന്യൂറോണുകൾ (ഡി) ധമനികൾ

ഉത്തരം: എ

97. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :
(എ) കഫീൻ (ബി) മോർഫിൻ
(സി) നിക്കോട്ടിൻ (ഡി) ബിലിറുബിൻ

ഉത്തരം: സി

98. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം:
(എ) ഇൻസാറ്റ്‌ (ബി) എഡ്യൂസാറ്റ്
(സി) ചാന്ദ്രയാൻ (ഡി) മെസഞ്ചർ

ഉത്തരം: ബി

99. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം:
(എ) സ്വർണം (ബി) ചെമ്പ്
(സി) ഇരുമ്പ് (ഡി) അലുമിനിയം

ഉത്തരം: എ

100. ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രം ————ൻ്റെ രൂപാന്തരമാണ്
(എ) കാൽസ്യം (ബി) കാർബൺ
(സി)കല്ലുകൾ (ഡി) കാഡ്‌മിയം

ഉത്തരം: ബി

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

Share: