ഓപ്പറേറ്റര്‍ ഗ്രേഡ് ബി തസ്തിക നിയമനം

Share:

കൊല്ലം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത ഓപ്പറേറ്റര്‍ ഗ്രേഡ് ബി തസ്തികയുടെ ഒരു സ്ഥിരം ഒഴിവില്‍ നിയമനം നടത്തുന്നു.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി ബിരുദം. അഞ്ഞൂറില്‍ കുറയാതെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഏതെങ്കിലും കെമിക്കല്‍/ഫെര്‍ട്ടിലൈസര്‍ ഫാക്ടറി അല്ലെങ്കില്‍ റിഫൈനറിയില്‍ ഓപ്പറേറ്റര്‍ ആയി ആറു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം: 19നും 36 നുമിടയില്‍ (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം: 15560-37580. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്തംബര്‍ 13 നകം നേരിട്ട് ഹാജരാകണം.

 

Share: