സർവ്വെയർ താൽക്കാലിക നിയമനം

Share:

തിരുവനന്തപുരം; സർവ്വെയും ഭൂരേഖയും വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെൻറ് മുഖാന്തരം നിയമിക്കുന്ന സർവേയർമാരുടെ തസ്തികയിലേക്കുള്ള ഇൻറ് ർവ്യൂ നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്തുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ഇൻറ്ർവ്യൂ. സെപ്റ്റംബർ 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇൻറ്ർവ്യൂ നടത്തുന്നത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്റർവ്യൂ കാർഡ് തപാലായി അയച്ചിട്ടുണ്ട്. കാർഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ജില്ലാ കളക്ടറേറ്റിലെ ദക്ഷിണ മേഖല ജോയിൻ ഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെടണമെന്ന് ജോയിൻറ് ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0471-2731130.

Tagssurvey
Share: