കരാര്‍ നിയമനം

Share:
വയനാട്: ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ നിലവില്‍ ഒഴിവുള്ള എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി, എല്‍.പി/യു.പി. അസിസ്റ്റന്റ്, എം.സി.ആര്‍.ടി തസ്തികകളിലേക്കും 2019-20 വര്‍ഷം താല്‍കാലികമായി ഉണ്ടായേക്കാവുന്ന വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്കും 2019-20 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സിവില്‍ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കണം.
അവസാന തീയതി ഫെബ്രുവരി 15.
ഫോണ്‍:  04936 202232.
Share: