സർവേ എന്യൂമറേറ്റർ നിയമനം

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയുടെ (ASUSE) സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്.
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദവുമാണ് (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം) യോഗ്യത. കമ്പ്യൂട്ടർ/ ഡാറ്റ എൻട്രി പരിജ്ഞാനവും ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
പ്രായ പരിധി 35 വയസ്.
താത്പര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9 ഗൂഗിൾ ഫോം ലിങ്ക് വഴി ആഗസ്റ്റ് 10-നകം അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിർത്തിക്കുള്ളിലായിരിക്കും ജോലി. അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൻറെ ജില്ലാ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.






