മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്: കൂടിക്കാഴ്ച എട്ടിന്

Share:

കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലെ മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ച നടത്തും.
മെഡിക്കല്‍ ഓഫീസര്‍ – യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍.
സൈക്യാട്രിസ്റ്റ് – യോഗ്യത: എം.ഡി.സൈക്യാട്രി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക്ക് മെഡിസിന്‍.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍ : 0495 2370494.

Share: