ഇൻറേൺഷിപ്പിന് അവസരം

Share:

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐഎൽഡിഎം ഉരുൾപൊട്ടൽ, ചുഴലിക്കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പിന് അവസരം. മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെയാണ് ഇന്റേൺഷിപ്പ്. രണ്ട് ഒഴിവുകളാണുള്ളത്.
ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ഓൺലൈനായി ബയോഡേറ്റ സഹിതം ഡിസംബർ 19-നകം അപേക്ഷിക്കണം.

ഇമെയിൽ: ildm.revenue@gmail.com
വെബ്‌സൈറ്റ്: https://ildm.kerala.gov.in/en

ഫോൺ:  9847984527.

Share: