ആയൂർവേദ കോളേജിൽ അധ്യാപക നിയമനം

Share:

തിരുവനന്തപുരം; സർക്കാർ ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് മെയ്18ന് രാവിലെ 11ന് കോളേജ് പ്രൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് കോളേജിലെത്തണം.

Share: