ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അവസരം: 2590 ഒഴിവുകള്‍

Share:

ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അപ്രിന്റിസ്ഷിപ്പിന് അവസരം. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ വിവിധ യൂണിറ്റുകളിലായി 2590 ഒഴിവുകളാണുള്ളത് .
വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, ലൈന്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, കാര്‍പ്പെന്റര്‍, മേസണ്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഫിറ്റര്‍, ഫിറ്റര്‍ (സ്ട്രക്ചറല്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം. അലിപുര്‍ദ്വാര്‍, റാംഗ്യ, ലുംദിങ്, ടിന്‍സുക്യ, ന്യൂ ബോംഗായ്ഗ്വാണ്‍, ദിബ്രുഗര്‍ എന്നിവിടങ്ങളിലെ യൂണിറ്റ്/ വര്‍ക്ക് ഷോപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരുവര്‍ഷമാണ് ട്രെയിനിങ് കാലാവധി.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും (എന്‍.സി.വി.ടി./ എസ്.സി.വി.ടി.).
പ്രായം: 18.9.2019-ന് 15 – 24 വയസ്സ് . ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയാമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ.
ക്രോസ്ഡ് പോസ്റ്റല്‍ ഓര്‍ഡര്‍/ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്. (വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല)
വിശദവിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nfr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31

Share: