റെയിൽവേയിൽ 35,277 ഒഴിവുകൾ

Share:

റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 35,277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ ക്ലർക് കം ടൈപിസ്റ്റ് 4319, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 760, ജൂനിയർ ടൈം കീപ്പർ 17, ട്രെയിൻസ് ക്ലർക് 592, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക് 4940, ട്രാഫിക് അസി. 88, ഗുഡ്സ് ഗാർഡ് 5748, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് കർക് 5638, സീനിയർ ക്ലർക് കം ടൈപിസ്റ്റ് 2873, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ് 3164, സീനിയർ ടൈം കീപ്പർ 14, കൊമേഴ്സ്യൽ അപ്രന്റിസ് 259, സ്റ്റേഷൻ മാസ്റ്റർ 6865 എന്നിങ്ങനെയാണ് ഒഴിവുകൾ

ജൂനിയർ ക്ലർക് കം ടൈപിസ്റ്റ്, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻസ് ക്ലർക് , കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക് തസ്തികകളിൽ പ്ലസ്ടുക്കാർക്കും ട്രാഫിക് അസി., ഗുഡ്സ് ഗാർഡ്, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് കർക്, സീനിയർ ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ തസ്തികകളിൽ ബിരുദധാരികൾക്കും അപേക്ഷിക്കാം.

പ്രായം: പ്ലസ്ടുകാർ അപേക്ഷിക്കേണ്ട തസ്തികകളിൽ 18‐30. ബിരുദധാരികൾക്ക് 18‐33.
2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.

വിശദവിവരത്തിന് http://www.rrbchennai.gov.in   www.rrbthiruvananthapuram.gov.in

അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 31.

Share: