പ്രൊജക്റ്റ് എഞ്ചിനീയര്‍, അസിസ്റ്റൻറ് പ്രൊജക്റ്റ് എഞ്ചിനീയര്‍ നിയമനം

Share:

എറണാകുളം : കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷൻറെ വിവിധ പ്രവൃത്തികള്‍ക്കായി പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റൻറ് പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷൻറെ ഭരണവിഭാഗം ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 ന് രാവിലെ 11 ന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscc.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: