പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം

Share:

കൊല്ലം: ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന.

പ്രായപരിധി: 35 വയസ്.

യോഗ്യത: ബി ടെക്(സിവില്‍)

ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സെപ്തംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം pdpaukollam@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ സെപ്തംബര്‍ 24 ന് കൂടിക്കാഴ്ച്ച നടത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വിശദ വിവരങ്ങള്‍ 0474-2795675, 9961474761 എന്നീ നമ്പരുകളില്‍.

Share: