കേരള റോഡ് ഫണ്ട് ബോർഡിൽ എന്‍ജിനീയര്‍ , സൂപ്പര്‍വൈസര്‍ ഒഴിവുകൾ

Share:

ചീഫ് എന്‍ജിനീയര്‍, സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികകളിലെ 289 ഒഴിവുകളിലേക്ക് കേരള റോഡ് ഫണ്ട് ബോഡ് (കെ.ആര്‍.എഫ്.ബി.) അപേക്ഷ ക്ഷണിച്ചു.
ചീഫ് എന്‍ജിനീയറുടെ 89 ഒഴിവും സൈറ്റ് സൂപ്പര്‍വൈസറുടെ 200 ഒഴിവുമാണുള്ളത്.

ചീഫ് എന്‍ജിനീയര്‍
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ബി.ടെക്കും രണ്ടുവര്‍ഷത്തെ പരിചയവും. സിവില്‍ .എന്‍ജിനീയറിംഗിൽ മാസ്റ്റര്‍ ബിരുദം, എം.എസ്. പ്രോജക്ട് പരിചയം, പദ്ധതി നടപ്പാക്കുന്നതിലും ബില്‍ തയ്യാറാക്കുന്നതിലും ഉള്ള പ്രാഗൽഭ്യം അഭിലഷണീയം.

ശമ്പളം: 42,000 രൂപ.
പ്രായം: 40 വയസ്സ്.

സൈറ്റ് സൂപ്പര്‍വൈസര്‍
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും .രണ്ടുവര്‍ഷത്തെ പരിചയവും.
എം.എസ്. പ്രോജക്ട് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ മറ്റ് എന്‍ജിനീയറിങ് ആപ്ലിക്കേഷനുകളിലെ പ്രാവീണ്യം, പദ്ധതി നടപ്പാക്കലിലും ബില്ല് തയ്യാറാക്കലിലും അറിവ് എന്നിവ അഭിലഷണീയം.
ശമ്പളം-25,000 രൂപ
പ്രായം: 40 വയസ്സ് (ഓവര്‍സിയര്‍ തുടങ്ങിയ തസ്തികകളില്‍നിന്ന് വിരമിച്ചവര്‍ക്ക് 60 വയസ്സുവരെ വയസ്സിളവുണ്ട്)

അപേക്ഷാഫീസ്
പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ 500 രൂപയും സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ 400 രൂപയുമാണ് അപേക്ഷാഫീസ് (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 250 / 200 രൂപ).
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ http://www.cmdkerala.net എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അവസാന തീയതി: ഒക്ടോബര്‍ – 17

Share: