പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്

Share:

പാലക്കാട്: ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റൂര്‍ബന്‍ മിഷന്‍ പദ്ധതിക്കായി ജില്ലയില്‍ ഒരു പ്രോജക്ട് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.ടെക് (സിവില്‍)/എം.ടെക് (സിവില്‍). ബി.ടെക് യോഗ്യതയുളളവര്‍ക്ക് 15000 രൂപയും എം.ടെക് യോഗ്യതയുളളവര്‍ക്ക് 20000 രൂപയുമാണ് പ്രതിമാസ വേതനം.

താത്പര്യമുളളവര്‍ വെളളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം പ്രോജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, പാലക്കാട് – 678001 എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നകം ലഭിക്കണം. കവറിനുമുകളില്‍ ‘Rurban – Application for Project Engineer’ എന്ന് രേഖപ്പെടുത്തണം. കൂടാതെ ഇ-മെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Share: