ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു

Share:

തൃശൂർ : കേരള സര്‍ക്കാര്‍ സ്ഥാപനമായ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ഏതാനും വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്.
ഇന്‍ട്രൊഡക്ഷന്‍ ടു ഐ.ടി. സിസ്റ്റം എന്ന വിഷയത്തില്‍ ബിടെക് ഇന്‍ ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇൻറ്ര്‍വ്യൂ ഡിസംബര്‍ 5 ന് രാവിലെ 11 ന് നടക്കും.

ഫണ്ടമെൻറ്ല്‍സ് ഓഫ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്ന വിഷയത്തില്‍ ബി.ടെക് ഇന്‍ ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇൻറ് ര്‍വ്യൂ ഡിസംബര്‍ 5 ന് രാവിലെ 11 ന് നടക്കും.

എഞ്ചിനീയറിങ് മെക്കാനിക്‌സ് എന്ന വിഷയത്തില്‍ ബിടെക്ക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 5 ന് വൈകീട്ട് 3 ന് ഇൻറ് ര്‍വ്യൂ നടക്കും.

അപ്ലൈഡ് ഫിസിക്‌സ് എന്ന വിഷയത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും, ബി.എഡ്, പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. ഇൻറ് ര്‍വ്യൂ ഡിസംബര്‍ 5 വൈകീട്ട് 3 ന് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഇൻറ് ര്‍വ്യൂവില്‍ പങ്കെടുക്കണം.

വെബ്‌സൈറ്റ് – www.iihtkannur.ac.in ഫോണ്‍: 0497 2835390.

Share: