പ്രൊജക്ട് കോഡിനേറ്റര്‍

Share:

കാസര്‍കോട് : ഫിഷറീസ് കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനിലേക്കും മഞ്ചേശ്വരം ഡിവിഷനിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ ഡിനേറ്ററെ നിയമിക്കുന്നു.

ഫിഷറീസ് സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം/എം.എസ്.സി. മറൈന്‍ ബയോളജി/എം.എസ്.സി. സുവോളജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ മൂന്നിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകണം.

ഫോണ്‍: 04672202537.

Share: