പ്രൊജക്റ്റ് കോർഡിനേറ്റർ

Share:

തൃശൂർ:  ജില്ലയിലെ ഫിഷറീസ് വകുപ്പിൽ ഇൻറഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്‌മൻറ് ഇൻ ഇൻലാൻഡ് അക്വാട്ടിക് സിസ്റ്റം 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്റ്റ് കോർഡിനേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു.

യോഗ്യത: അഗ്രിക്കൾചർ യൂണിവേഴ്സിറ്റിയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി എഫ് എസ് സി / അക്വാകൾചറിൽ പിജി / ഏതെങ്കിലും ഫിഷറീസ് വിഭാഗത്തിലെ പിജി / സൂവോളോജിയിൽ പിജിയോടൊപ്പം ഗവ. അക്വാകൾചർ ഡിപ്പാർട്മെൻറിൽ നാല് വർഷത്തെ പ്രവർത്തിപരിചയം.

താല്പര്യമുള്ളവർ ഒക്ടോ. 22 വൈകിട്ട് നാലിന് മുൻപായി തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വയസ്സ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

Share: