പ്രൊജക്ട് കോര്‍ഡിനേറ്റര്‍, പ്രമോട്ടർ നിയമനം

Share:

പാലക്കാട് : ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. ദിവസ വേതനാ ടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്.

പ്രായപരിധി. 20-56 വയസ്

ബി എഫ് എസ് സി, അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രോജക്ട് കോര്‍ഡിനേറ്ററുടെ യോഗ്യത.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 19 ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share: