ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ്

Share:

എസ്.എസ്.കെയിൽ കരാർ നിയമനം

വയനാട്: ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും.

എലിമെൻ്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും , സെക്കണ്ടറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡും , ബിഎഡ് (ജനറൽ )സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ട് വർഷ ഡിപ്ളോമയും , അല്ലെങ്കിൽ സ്പെഷൽ എഡ്യുക്കേഷൻ ബി.എഡും അതേ വിഷയത്തിൽ പി ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും രണ്ട് വർഷ ഡിപ്ലോമയും ,ആർ.സി.ഐ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.

അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം .

ഫോൺ : 04936 203347

Tagsiedc
Share: