യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ : വാക്ക് ഇന്‍ ഇന്റവ്യൂ 10 ന് എറണാകുളത്ത്

Share:

എറണാകുളം: സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10-ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും.

1)കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍
(7 എണ്ണം, ഓണറേറിയം 6,000/)

യുവജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം എല്ലാ ജില്ലകളിലെയും കോളേജുകള്‍, പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ലബുകള്‍ തുടങ്ങിയ യുവജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കായി ജില്ലാ കോ-ഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 . പ്രായപരിധി 18- 40 നും മദ്ധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം നല്‍കും.

2)ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍
(4 എണ്ണം, ഓണറേറിയം. 6,000/)

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തല്‍, ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍, യുവകര്‍ഷകരെ കണ്ടെത്തുന്നതിനും കാര്‍ഷിക സംരംഭങ്ങളിലേക്കു കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടി കോട്ടയം, ആലപ്പുഴ, എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിലേക്കായി ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2. പ്രായപരിധി 18- 40 നും മദ്ധ്യേ.

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000/ രൂപ ഓണറേറിയം നല്‍കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 

Share: