അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍

Share:

കോഴിക്കോട്: ഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ബേപ്പൂര്‍ ക്ലസ്റ്ററിലേക്ക് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ കോഡിനേറ്ററെ നിയമിക്കുന്നു.

സംസ്ഥാന കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നോ ബി.എഫ്.എസ്.സി.യോ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ, സുവോളജി/ഫിഷറീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിപരിചയവുമോ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കോഴിക്കോട് താലൂക്ക് പരിധിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റാ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടക്കുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0495 2383780.

Share: