പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസിൽ ജോലി ഒഴിവ്

എറണാകുളം: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളുണ്ട്.
ഡി പി ആർ തയ്യാറാക്കുന്നതിനായി ബി.ടെ.ക് സിവിൽ ബിരുദധാരികൾക്കും ഓവർസിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം.
പി. എം. ജി.എസ്.വൈ പദ്ധതികളുടെ നടത്തിപ്പിൽ 3 വർഷത്തിൽ കുറയാത്ത മുൻ പരിചയവും ആട്ടോകാഡ്, കമ്പ്യൂട്ടർ ഡിസൈൻ എന്നിവയിൽ പരിചയവുമുള്ളവർക്ക് ആദ്യ തസ്തികയിൽ മുൻഗണനയുണ്ട്.
ഓവർസിയർ തസ്തികക്ക് മുൻപരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ഡിസംബർ 2 ന് രാവിലെ 11 ന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.