മാറ്റ് ലാബ് പരിശീലനം

Share:

സി-ഡിറ്റ് സൈബര്‍ശ്രീ സെന്‍ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തി ല്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്) പാസായവര്‍ക്കും അപേക്ഷിക്കാം. നാല് മാസമാണ് പരിശീലന കാലയളവ്. പ്രായം 20നും 26നും മധ്യേ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പും അപേക്ഷയും ഈ മാസം 22ന് മുമ്പ് സൈബര്‍ശ്രീ സെന്‍റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റിസി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് :ഫോണ്‍: 0471 2323949.

Share: