മോഡല്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ ഡെമോണ്‍സ്ട്രേറ്ററുടെ ഒഴിവ്

Share:

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്്.

യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനിയറിംഗ്. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ റിപ്പയറിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും, സിസിഎന്‍എ/ എംസിഎസ്ഇ എന്നിവയില്‍ യോഗ്യതുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ 16ന് രാവിലെ 10മണിക്ക് പ്രിന്‍സിപ്പലിന് മുന്‍പാകെ ഹാജരാകേണ്ടതാണ്.

വിശദവിവരത്തിന് ഫോണ്‍: 8547005083.

Share: