പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം

Share:

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി -1, കേൾവിക്കുറവ് -1 )സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
എസ്.എസ്.എൽ.സി, റ്റി.റ്റി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
വയസ്സ് : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Share: